31.1.11


അവള്‍ക്കിന്നലെ നാല്‍പ്പതു തികഞ്ഞു
കാത്തിരുന്ന് തികച്ച നാല്‍പ്പതു
ഫോട്ടി -നോട്ടി , പറഞ്ഞു
കവിളില്‍ തട്ടിയ കാമുകനെ ഓര്‍ത്തപ്പോള്‍
ചുണ്ടില്‍ പുഞ്ചിരി പൊടിഞ്ഞത്
കണ്ടത് നിലക്കണ്ണാടിയില്‍
കാമുകന്‍ മിടുമിടുക്കന്‍
പന്തീരാണ്ട് കൊല്ലം ഭാര്യയെ പോറ്റിയവന്‍
രണ്ടു കുഞ്ഞുങ്ങളുടെ അച്ഛന്‍
ധീരന്‍ ,വീരന്‍,സ്നേഹ സമ്പന്നന്‍ !
പരിചയ സമ്പന്നതയുടെ സര്‍ട്ടിഫിക്കറ്റുകള്‍
നല്പതുകാരിയുടെ തോള്‍ സഞ്ചിയില്‍ സുലഭം .
നരച്ച മുടികള്‍ കറുപ്പിക്കണം
വിളര്‍ത്ത കണ്‍ പീലികളില്‍ സുറുമയിടണം,
വിണ്ടു കീറിയ ചുണ്ടുകളില്‍ ലിപ്സ്ടികും ഗ്ലോയും ഒഴിവാക്കാന്‍ വയ്യ,
"എന്‍റെ പ്രണയമേ " എന്ന് പുലമ്പാന്‍ ചുണ്ടുകള്‍ ഒരുങ്ങണം
കൌമാരക്കാരിയായ മകളുടെ ചേഷ്ട്ടകള്‍
നോക്കി നിന്ന് പഠിക്കണം
ഡാ' പോടാ' വിളികള്‍ അളവിന്നു ചേര്‍ക്കണം
തോളില്‍ തട്ടണം
കുലുങ്ങി ചിരിക്കണം
മുടി മാടി ഒതുക്കണം
ആടി ഉലയണം.
അവള്‍ തിരക്കിലാണ്
അവള്‍ക്കിന്നലെ നാല്‍പ്പതു തികഞ്ഞു!

3 comments:

 1. enthu kaaryamirikkunnu. hooom !!!

  ReplyDelete
 2. aa vazhi vannathinum vayichathinum ..pinne abhiprayathinum nanni...

  ReplyDelete
 3. കാലത്തിനെ പിടിച്ചുനിര്‍ത്താന്‍ വിഫല ശ്രമങ്ങളും നടത്തുന്ന പല മുഖങ്ങളെയും ഓര്‍മ്മ വരുന്നു...

  നല്ല കവിത....

  ReplyDelete