13.12.10

പത്ര താളിലെ കൂട്ടുകാരിക്ക്...

ഇന്നലെ അവള്‍ അവനുവേണ്ടി ജീവന്‍ കളഞ്ഞു.
ഇന്നീ മോര്ച്ചരിയുടെ തണുപ്പില്‍
ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു
നീണ്ടു നിവര്‍ന്നു നഗ്നയായി കിടക്കുമ്പോള്‍
ചുണ്ടിന്റെ കോണിലൊരു ചെറു ചിരി
മറഞ്ഞു കിടപ്പുണ്ടെന്ന് തോന്നി
"നീ ചുംബിച്ച ചുണ്ടുകള്‍
രക്തം ചത്ത്‌ ,തണുത്ത് മരവിച്ചു
ഇതാ നിന്റെ മുന്നില്‍ ,
നഗരത്തിന്റെ ഇരുണ്ട ഗലികളില്‍ ഇനി നീ തേടുന്ന പെണ്നോരുതിക്ക്
ഇതേ തണുപ്പ് ,ഇതേ വിളര്‍ച്ച, ഇതേ മരവിപ്പ് "
ആത്മാവിന്റെ കോടതിയില്‍
വാദ മുഖങ്ങളുമായി അവള്‍ വിളറി നിന്ന് അലറി
മോര്ച്ചരിയുടെ തണുപ്പില്‍ എന്നെ കാമിച്ചവര്‍ക്ക് വധ ശിക്ഷ !
ഇല്ല ഞാന്‍ ചെവി പൊത്തി.
എന്നിലെ പെണ്ണ് ആര്‍ത്തലച്ചു
അവള്‍ തണുത്ത് മരവിച്ചു
അടുത്ത ഊഴവും കാത്തു കിടന്നു!!!

2 comments:

  1. "മഴ പറയാതെ പോയത്
    എന്റെ മനസായിരുന്നു.
    നീ അറിയതെയ്പോയതും അത് തന്നേയ് ആയിരുന്നു.

    ReplyDelete
  2. vayichu kollam varikal ...prathishetham anu vakkukalil ketti yittirikkunna aayudam ennu thonnunnu .....congrats

    ReplyDelete