11.11.10

  • മുട്ട് കുത്തിപ്പിടിച്ചു

    മുഷിഞ്ഞ പെറ്റികോട്ടിട്ട്

    ഈ വരാന്തയില്‍ കഴിഞ്ഞ മൂന്നു ദിവസമായി

    തോരാത്ത മഴയും നോക്കി ഞാന്‍ ഇരിപ്പാണ്.

    മഴയെ പ്രണയിക്കുന്ന കവികളോടെല്ലാം എനിക്ക് വെറുപ്പാണ്..

    ആകെയുള്ളൊരു കോറ കുപ്പായം ഉണങ്ങനനുവധിക്കാത്ത

    അമ്മയുടെ ചിത കത്തിതീരാനനുവധിക്കാത്ത

    അടുപ്പിനുള്ളിലേക്ക് കുത്തിയൊലിച്ചു എന്നെ പട്ടിണിക്കിടുന്ന

    എന്റെ ഒതുക്കാനാവാത്ത കൌമാരത്തിനെ

    ഒരു നേര്‍ത്ത പെട്ടിക്കൊട്ടിനുള്ളില്‍ തളച്ചിടുന്ന

    എന്റെ രജസ്വല ദിവസങ്ങളെ അങ്ങടിപ്പാട്ടാക്കുന്ന

    അവളെ ഞാന്‍ സ്നേഹിക്കുന്നതെങ്ങനെ?

    എനിക്ക് ചുറ്റും അവള്‍ കുത്തി ഒഴുകുകയാണ്

    നീ പോയി അവളോട്‌ പറയുക

    നാളെ ഞാന്‍ മഹാസമുദ്രമായി അര്ര്തിരംബുമ്പോള്‍

    എന്റെ ആഴങ്ങളില്‍ അവളുടെ കണ്ണുനീര്‍ തുള്ളികള്‍ ചോരയായി പടരുമെന്ന്....

4 comments:

  1. മഴയെ പ്രണയിക്കാന്‍ ഒരു കാരണം കൂടി.

    ReplyDelete
  2. മഴയുടെയും സ്ത്രീത്വത്തിന്റെയും മറ്റൊരു മുഖം.....
    നന്നായി......

    ReplyDelete
  3. ഒരു നനുത്ത മഴച്ചാറ്റല്‍ പോലെ....വ്യത്യസ്തമായ അവതരണം....

    ReplyDelete