14.3.12

പെണ്‍ ഭ്രൂണം
..........................................
താത, ഞാന്‍ നിന്നോടെന്തു ചൊല്‍വാന്‍
പുത്രനെ കൊന്നെന്നു പുലമ്പി പുലമ്പി നീ വേച്ചു വേച്ചാസ്പത്രി പടിയിറങ്ങെ
നീറി പുകഞ്ഞു പുകഞ്ഞുരുകെ.


അമ്മ ചൊല്ലുന്നര്‍ദ്ധ ബോധത്തിലും
'പിറക്കാതെ പോയെന്റെ മകളെ...'
കേട്ടില്ല നീയതും തേങ്ങലും കരച്ചിലും ഒന്നുമൊന്നും


ഞാന്‍ മകള്‍ ,നിന്റെ പിന്തുടര്‍ച്ച
നിന്റെ പൗത്രര്‍ക്കമ്മ
നിന്റെ വാര്‍ദ്ധക്യത്തിന്‍   കൈത്താങ്ങ്‌
നിന്റെ രക്തത്തിന്‍ പെണ്‍ വിത്ത്


ഞാനന്ന്  കീടം
ഒച്ച പൊങ്ങാ മാംസ പിണ്ഡം
കണ്ണ് തുറക്കാത്ത,കാതു മുളക്കാത്ത
ഭാഷയില്ലാത്താന്മസഞ്ചയം
വാഗ്ദേവത കുടിയിരിക്കുമെന്‍ താതന്റെ നവിനെന്തേ പിഴക്കാന്‍
കാതോര്‍ത്താല്‍ കേള്‍ക്കും നിന്‍ കര്‍ണ പുടങ്ങളിലിന്നും
"മകനല്ല ഞാന്‍
മംഗല്യവതിയായി പടിയിറങ്ങേണ്ടോള്‍" .
(അവലംബം: ഭ്രൂണ  ഹത്യ -ചിദംബര സ്മരണകള്‍ )

1 comment:

  1. കാണാ കണ്മണി എന്നാ സിനിമ ഓര്‍ത്തു പോയി നന്നായി എഴുതി

    ReplyDelete