27.11.11

കൂട്ടുകാരനെന്നോ പറഞ്ഞതാണീ
മത്സ്യ ഗന്ധിതന്‍ മാറത്തലഞ്ഞ കഥ.
ഓര്‍മ്മകള്‍ ഗന്ധങ്ങളായി
മൂക്കത്ത് വിരല്‍വച്ചോര്‍ക്കുന്നു  കൂട്ടുകാരന്‍ .

ചെത്തീ മണക്കുന്നു മോഹം വരുമ്പോള്‍

പാല്‍ മണക്കുന്നമ്മവരുമ്പോള്‍
മീന്‍ മണക്കുന്നു  വിശപ്പൂ വരുമ്പോള്‍
മണമേതുമില്ലാതച്ച്ചന്‍ വരുന്നു.

പച്ച മുരിക്കിന്‍ മണമവന്റെ  പെണ്ണ്
അരിഞ്ഞ കൂവ മണമവന്റെ  ബാല്യം
പതിഞ്ഞ പാലമണമവന്റെ   കൗമാരം
ഗഹന ഗന്ധകമവന്റെ യവ്വനം

വാര്‍ദ്ധക്യത്തിന്‍  ഗന്ധമേതെന്നോര്‍ത്തവന്‍ പരതുന്നു
നനുത്ത ചന്ദനം മണത്തവന്‍  പതറുന്നു !

7 comments:

 1. പച്ച മുരിക്കിന്‍ മണമവന്റെ പെണ്ണ്
  അരിഞ്ഞ കൂവ മണമവന്റെ ബാല്യം
  പതിഞ്ഞ പാലമണമവന്റെ കൗമാരം
  വാര്‍ദ്ധക്യത്തിന്‍ നനുത്ത ചന്ദനം
  ജിവിതത്തിന്റെ ഗന്ധം ..മുഴുവന്‍ പറഞ്ഞിരിക്കുന്നു ..നല്ല ലോലമായ വരികള്‍ ജാനകി ..ആശംസകള്‍ ..

  ReplyDelete
 2. ജീവിതത്തിനും പലപ്പോഴും പല ഗന്ധങ്ങള്‍ ആണല്ലേ ..??

  ReplyDelete
 3. എഴുതി തെളിയു കുടുതല്‍ പഠിക്കണമെങ്കില്‍ എന്റെ ബ്ലോഗില്‍ വരൂ ..ആശംസകള്‍
  http://rakponnus.blogspot.com/ :-)

  ReplyDelete
 4. പച്ച മുരിക്കിന്‍ മണമവന്റെ പെണ്ണ്
  അരിഞ്ഞ കൂവ മണമവന്റെ ബാല്യം
  പതിഞ്ഞ പാലമണമവന്റെ കൗമാരം
  ഗഹന ഗന്ധകമവന്റെ യവ്വനം ....ശെരിയാണ് എല്ലാ ഓര്‍മകള്‍ക്കും ഉണ്ട് ഒരു ഗന്ധം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 5. എനിക്കും ഇഷ്ട്ടമായി ....ഈ വരികള്‍ ഈ ഗന്ധങ്ങള്‍ !!!!

  ReplyDelete
 6. ജീവിതത്തില്‍
  ബാല്യം
  കൗമാരം
  യവ്വനം
  ......
  ........
  ......
  പല ഗന്ധങ്ങള്‍
  വാര്‍ദ്ധക്യത്തിന്‍ ഗന്ധമേതെന്നോര്‍ത്തവന്‍ പരതുന്നു
  നനുത്ത ചന്ദനം മണത്തവന്‍ പതറുന്നു !
  നന്നായി ഇനിയും എഴുതുക

  ReplyDelete