24.11.11

ആഴ്ചപ്പതിപ്പിലെ കവിത
എന്നെ നോക്കി കരഞ്ഞവര്‍
ചുണ്ട് കോട്ടി തിരിഞ്ഞവര്‍
ചെറു ശിഞ്ജിതം പൊഴിച്ചവര്‍
കണ്ടുകണ്ടുറക്കം തൂങ്ങിയോര്‍
ഹോ!ഞാന്‍ മഷിപുരണ്ട അസുരവിത്ത്
എന്റെ തലമുതലടിവരെ
ആട യലന്കാരങ്ങള്‍
വൃത്ത കെട്ടു കാഴ്ചകള്‍
പ്രാസ മേമ്പോടികള്‍ !
ഞാന്‍ ഇന്നലത്തെ മഴയിലെ തകര
ഇന്നിന്റെ നേരുള്ള അക്ഷരകൂട്ടം
നീ
കഥയറിയാതെന്നെ  ചൊല്ലി തീര്‍ക്കുന്നു
കടല പൊതിഞ്ഞെന്നെ കടലിലെക്കെറിയുന്നു
കക്ക പൊതിഞ്ഞെന്നെ മുഷിഞ്ഞു നാറിപ്പിക്കുന്നു
കുത്തീ വരചെന്റെ മേല് നോവിക്കുന്നു
ഹ ! കാലമേ
എനിക്ക് നാവുണ്ടെങ്കില്‍ .

No comments:

Post a Comment