20.11.11

ഇരുട്ടില്‍ തനിയെ ഇരുന്ന് ഒരു കുട്ടി ചിരിച്ചു,
മുഖമാകെ ചെളിപിടിച്ച്
മുഷിഞ്ഞ വള്ളി നിക്കറിട്ട്
ഇന്നെന്റെ രാവേ ഞാനുണ്ട് കൂടെ എന്ന് പിറുപിറുത്ത്
കാല്‍ നഖത്തിലെ ചെളി കൈ നഖത്താല്‍ ഇളക്കികൊണ്ട്
ചപ്ര തലമുടി ഒതുക്കാതെ
വിശക്കാതെ, കരയാതെ
ചിരിച്ചു ചിരിച്ച്.
ഇന്നലെ ചിലര്‍ വന്നിരുന്നു
കാണാന്‍,കൊണ്ടുപോകാന്‍,മോനായി വളര്‍ത്താന്‍...
എല്ലുന്തിയ ,പല്ലുന്തിയ
നെഞ്ചിന്‍ കൂട് തള്ളി ലക്ഷണം കേട്ടവനെ
ആര്‍ക്കു വേണം ?
ആരുമില്ലെങ്കിലും അരുമ ആവണം,
തൊലി വെളുപ്പും മുഖശ്രീയും വേണ്ടും വണ്ണം വേണം,
പല്ലുന്താതെ ,കറുക്കാതെ,ഗ്രഹണി പിടിക്കാതെ,
ചുണ്ടുകള്‍ കറുക്കാതെ, തുടുത്ത് ചുമന്ന് !!!
ഇരുട്ടില്‍ തനിയെ ഇരുന്ന് ഒരു കുട്ടി ചിരിച്ചു ...

1 comment:

  1. ഇരുട്ടത്ത്‌ കറുത്തവനും വെളുത്തവനും ഒന്നാണ് ...
    നല്ല ചിന്ത ജാനകി ...ഇനിയും എഴുതു...ആശംസകള്‍

    ReplyDelete