18.8.10

ഇന്നലെയായിരുന്നു മത്സരം
നിര്‍ത്താതെ ചുമക്കുന്നവര്‍ക്കാണ് സമ്മാനമെന്ന് കേട്ടു-പോയി
നെഞ്ചിന്‍ കൂട് വിരിച്ചു കട്ടി വേദിയില്‍ നിന്നു,
ചുണ്ടില്‍ കഫത്തിന്‍റെ ചോര ചുവപ്പ് പുഞ്ചിരി .
എല്ലിന്‍കൂട്ടില്‍ അരിച്ചിറങ്ങുന്ന അണുവിന്‍റെ അമര വള്ളികള്‍




ഇന്നലെയായിരുന്നു മത്സരം
നിര്‍ത്താതെ ച്ചുമാക്കുന്നവര്‍ക്കയിരുന്നു സമ്മാനം
എത്ര നേരമെന്നു എന്‍റെ ചോദ്യം
തൊണ്ണൂറു മിനിറ്റെന്നു അവതാരക
അതൊരു ചെറു പുഷ്പമെന്നു
ഇളിഭ്യ ചിരിയോടെ ഞാന്‍.
കയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും മുമ്പേ
ഞാന്‍ ചുമച്ചു തുടങ്ങിയത് ആരും കേട്ടില്ല
വിജയി''' എന്നോരലര്ച്ചയോടെ അവതാരകയുടെ കെട്ടിപ്പിടുത്തം
ആക്രാന്തത്തോടെ ബാക്ടീരിയകളുടെ നോട്ടം,
കണ്ടത് ഞാന്‍ മാത്രം!
ഇന്നലെയായിരുന്നു മത്സരം
നിര്‍ത്താതെ ചുമക്കണം,അത് മാത്രമാണ് നിബന്ധന.

3 comments:

  1. Pularkala sandayil,
    njanoru poompatayayonu maari....

    Poovukal theedi poonthen theedi
    varnachirukumayi oru poompatta..

    ReplyDelete
  2. പഴയ് ഒരു ഒവി വിജയന്‍ കത പൊലെ..

    ReplyDelete
  3. പാടാ,നെരിയാൻ, ഭ്രാന്തന്റെ കൈയിൽ മണിമേടപോലെയലയ്ക്കാൻ.
    വിഷാദം പൂണ്ട എന്റെയാർദ്രതേ, നീയെന്തിതിങ്ങനെയാവാൻ?
    അത്രയുമുയർന്ന, അത്രയും തണുത്ത കൊടുമുടിയിലെത്തുമ്പോൾ
    ഒരു നിശാപുഷ്പം പോലെ കോടുന്നുവല്ലോ എന്റെ ഹൃദയം. -- നെരുദ.

    ReplyDelete